Header Ads

  • Breaking News

    ഭാര്യയും മക്കളും കിണറ്റിൻ ചാടി മരിച്ച സംഭവം;പിടികിട്ടാപുള്ളി അറസ്റ്റിൽ


    വളപട്ടണം തങ്ങൾ വയൽ സ്വദേശിയായ മൻസൂ (45)റിനെയാണ്  വളപട്ടണം എസ് എച്ച് ഒ എം കൃഷണനും സംഘവും അറസ്റ്റ് ചെയ്തത്. 2008ൽ വളപട്ടണം സ്റ്റേഷൻ പരിധിയിൽ നീരൊഴുക്കും ചാലിൽ ഭാര്യയും മക്കളും ഇയാളുടെ പീഡനം സഹിക്കാൻ കഴിയാതെ  കിണറ്റിൽ ചാടി മരിച്ചത്. കേസ്സിലെ പ്രതിയായ മൻസൂർ കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു, ഇതിന് പുറമെ പയ്യന്നൂർ കണ്ണൂർ കോടതികളിൽ 5 ഓളം സാമ്പത്തിക തട്ടിപ്പ്  ഗാർഹീക പീഢന കേസുകളിലും ഇയാൾ പ്രതിയാണ്. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്,ആലപ്പുഴ ജില്ലകളിലായി ഒളിച്ചു കഴിയുകയായിരുന്നു. എസ് ഐ വിജേഷ്, എ എസ് ഐ പ്രസാദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ എൻ. മനേഷ് എന്നിവരും  പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad