കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു കളഞ്ഞുകിട്ടിയ സ്വര്‍ണം തിരികെ ഏല്‍പ്പിച്ച ജീവനക്കാരന് അഭിനന്ദനം
മട്ടന്നൂര്‍:
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു കളഞ്ഞുകിട്ടിയ സ്വര്‍ണം തിരികെ ഏല്‍പ്പിച്ചു യുവാവ് മാതൃകയായി. വിമാനത്താവളത്തിലെ മീറ്റ് ആന്‍ഡ് ഗ്രീറ്റ് ഏജന്‍സിയായ സ്പീഡ് വിംഗ്സ് ജീവനക്കാരന് അനില്‍ കുമാറിനാണു വിമാനത്താവള ടെര്‍മിനല്‍ പരിസരത്തു നിന്ന് ലഭിച്ച അഞ്ചുപവനോളം വരുന്ന സ്വര്‍ണം അധികൃതരെ ഏല്‍പ്പിച്ചത്. കണ്ണൂര്‍ കുടുക്കിമൊട്ട സ്വദേശിയായ അനില്‍ ഒരാഴ്ച മുമ്ബാണു കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. അനില്‍ കുമാറിനെ കിയാല്‍ എംഡി വി. തുളസീദാസ് അനുമോദിച്ചു.

ليست هناك تعليقات
إرسال تعليق