Header Ads

  • Breaking News

    വിദ്യാജ്യോതി പദ്ധതി; അപേക്ഷ ക്ഷണിച്ചു


    സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ഒന്‍പതാം ക്ലാസിലോ അതിനു മുകളിലോ പഠിക്കുന്ന ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക്‌ യൂണിഫോം, പഠനോപകരണങ്ങള്‍എന്നിവ വാങ്ങുന്നതിന് സാമൂഹ്യനീതി വകുപ്പ് ധനസഹായം നല്‍കുന്നു.

     ബി.പി.എല്‍വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കും.
    40 ശതമാനമോ അതില്‍കൂടുതലോ വൈകല്യമുള്ളവര്‍ക്ക് ധനസഹായം ലഭിക്കും.

     ഒന്‍പതാം ക്ലാസു മുതല്‍12-ാം ക്ലാസു വരെ പഠനോപകരണങ്ങളും യൂണിഫോമുകളും വാങ്ങുന്നതിനും അതിനു മുകളില്‍പഠനോപകരണങ്ങള്‍വാങ്ങുന്നതിനും ധനസഹായം ലഭിക്കും.

    അപേക്ഷ ഫോറം :
    https://bit.ly/2X0fVEW

     പൂരിപ്പിച്ച അപേക്ഷകള്‍സ്ഥാപനമേധാവി മുഖേന രക്ഷിതാവ് സ്ഥിരതാമസമാക്കിയിട്ടുള്ള ജില്ലയിലെ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.

     സ്‌കോളര്‍ഷിപ്പ് തുക അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ചെയ്യുന്നതാണ്.

     സ്‌കോളര്‍ഷിപ്പ് പുതുക്കുന്നതിന് എല്ലാവര്‍ഷവും പുതിയ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

     സര്‍ക്കാര്‍ആംഗീകൃത സ്ഥാപനങ്ങളിലും കോഴ്‌സുകള്‍ക്കും പഠിക്കുന്നവര്‍ക്ക് മാത്രമേ ഈ പദ്ധതി പ്രകാരം സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കുകയുള്ളു.

    പാരലല്‍കോളേജിലും പാര്‍ടൈം കോഴ്‌സുകള്‍ക്കും പഠിക്കുന്ന കുട്ടികള്‍അപേക്ഷിക്കേണ്ടതില്ല.

    കൂടുതല്‍ വിവരങ്ങള്‍ക്ക്: http://swd.kerala.gov.in/

    ليست هناك تعليقات

    Post Top Ad

    Post Bottom Ad