Header Ads

  • Breaking News

    വളപട്ടണം,കണ്ണൂർ ഭാഗങ്ങളിൽ നിരവധി കവർച്ചകളും കവർച്ച ശ്രമങ്ങളും നടത്തിയ മോഷ്ടാവ് പിടിയിൽ


    കണ്ണൂർ:
     വളപട്ടണം,കണ്ണൂർ ഭാഗങ്ങളിൽ നിരവധി കവർച്ചകളും കവർച്ച ശ്രമങ്ങളും നടത്തിയ മോഷ്ടാവ് പിടിയിൽ . കണ്ണൂർ കൊറ്റാളി സ്വദേശി കെ.മുജീബ് ( 30 ) നെയാണ് വളപട്ടണം എസ്.എച്ച്.ഒ എം കൃഷ്ണന്റെ നേതൃത്വത്തിൽ എസ് ഐ വിജേഷ് അറസ്റ്റ് ചെയ്തത് .കഴിഞ്ഞ ദിവസം അലവിൽ മരിയമ്മൻ കോവിലിൽ നടന്ന കളവ് അന്വേഷിക്കുന്നതിനിടയിൽ അന്വേഷണ സംഘത്തിന് കോവിലിലെ നിരീക്ഷണ ക്യാമറയിൽ നിന്ന് ലഭിച്ച വ്യക്തമായ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കണ്ണൂർ എസ്.പി യുടെ ഷാഡോ സംഘാംഗങ്ങളുടെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു, അലവിൽ മാരിയമ്മൻ കോവിൽ, ഫോക് ലോർ അക്കാദമി, കണ്ണൂർ തളാപ്പിലെ ഓലച്ചേരിക്കാവ് , കൊറ്റാളിക്കാവ് എന്നിവടങ്ങളിൽ കവർച്ച നടത്തിയതായി പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി സൂചനയുണ്ട്. സമീപകാലത്ത് നടന്ന മറ്റ് സ്ഥലങ്ങളിൽ സമാനമായ കവർച്ചാ ശ്രമങ്ങളിൽ പ്രതിയുടെ പങ്ക് അന്വേഷിക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad