Header Ads

  • Breaking News

    കുട്ടികൾ ഉൾപ്പെടെ 6 പേർ തെരുവുനായയുടെ കടിയേറ്റ് ആശുപത്രിയിൽ


    പാനൂർ:
    കടവത്തൂരിലും പുല്ലൂക്കരയിലും പാനൂരിലും നിരവധി പേർക്കു തെരുവുനായയുടെ കടിയേറ്റു. 5 പേർ തലശ്ശേരിയിലും ഒരാൾ പാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും ചികിത്സ തേടി. പുല്ലൂക്കര മുക്കടത്തിൽ മോഹനൻ (50),ഹിദായത്തുള്ള (11),വളപ്പിൽ മുഹമ്മദ് (8 ), ബംഗാൾ സ്വദേശിമുഹമ്മദലി (50),കാട്ടിൽ സുബിൻ (21), പാനൂർ കൂറ്റേരി കളവന്റവിട അലി (55) എന്നിവർക്കാണ് കടിയേറ്റത്. ഓട്ടോ ഡ്രൈവറായ മോഹനനും സുബിനിനും കടവത്തൂരിൽ നിന്നും അലിക്ക് പാനൂർ ടൗണിൽ നിന്നുമാണ് കടിയേറ്റത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad