വ്യവസായ പ്രമുഖനും പാർക്കോ ഗ്രൂപ്പ് ചെയർമാനുമായ കണ്ണൂർ കടവത്തൂരിലെ പി.എ.റഹ് മാൻ (72) അന്തരിച്ചു
അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് അന്ത്യം. ഭാര്യമാർ: കദീജ, ആയിഷ. മകൻ: അബ്ദുൾ വാഫി. സഹോദരങ്ങൾ: പി.അബൂബക്കർ , ആയിഷ, പരേതനായ അബ്ദുല്ല. പാർക്കോ കമ്പനി , പാർക്കോ എഡുക്കേഷണൽ ചാരിറ്റബ്ൾ ട്രസ്റ്റ്, പാർക്കോ ഹോസ്പിറ്റൽ ആന്റ് മെഡിക്കൽ റിസേർച്ച് സെന്റർ, മൗണ്ട് ഗൈഡ് ഇന്റർനേഷണൽ സ്കൂൾ എന്നിവയുടെ ചെയർമാനാണ്. മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം, ദുബായ് മിഡിലീസ്റ്റ് ചന്ദ്രിക ഡയറക്ടർ, കല്ലിക്കണ്ടി എൻ.എ.എം. കോളേജ് പ്രസിഡന്റ്, കല്ലിക്കണ്ടി പാർക്കോ പാറേമ്മൽ യു.പി സ്കൂൾ മാനേജർ, കടവത്തൂർ വെസ്റ്റ് യുപി സ്കൂൾ പൂർവ വിദ്യാർത്ഥി അസോസിയേഷൻ പ്രസിഡന്റ്, എൻ ഐ എ കോളജ് ഭാരവാഹി, തലശ്ശേരി സി എച് സെന്റർ പ്രസിഡന്റ്, ശിഹാബ്തങ്ങൾ ഫൗണ്ടേഷൻ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു വരികയായിരുന്നു. കബറടക്കം ഇന്ന് (09-07-2019- ചൊവ്വ) വൈകുന്നേരം 04:00 മണിക്ക് കടവത്തുർ വലിയ ജുമഅത്ത് പള്ളിയിൽ

ليست هناك تعليقات
إرسال تعليق