Header Ads

  • Breaking News

    ത​ല​ശേ​രി​യി​ലേക്ക് 5000 കോ​ടി വ​രു​ന്നു...


    ത​ല​ശേ​രി:  
    സൗ​ദി അ​റേ​ബ്യ​യി​ലെ സ​ര്‍​ക്കാ​ര്‍ ഖ​ജ​നാ​വി​ലു​ള്ള മ​ല​ബാ​റി​ലെ പു​രാ​ത​ന മു​സ്‌​ലിം കു​ടും​ബ​മാ​യ കേ​യി കു​ടും​ബ​ത്തി​ന് അ​വ​കാ​ശ​പ്പെ​ട്ട​തെ​ന്നു ക​രു​തു​ന്ന കേ​യി റു​ബാ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട 5000 കോ​ടി രൂ​പ ഇ​ന്ത്യ​യ്ക്കു കൈ​മാ​റാ​നു​ള്ള ന​ട​പ​ടി അ​ന്തി​മ ഘ​ട്ട​ത്തി​ലേ​ക്ക്. സെ​ന്‍​ട്ര​ല്‍ വ​ഖ​ഫ് ബോ​ര്‍​ഡ് മു​ന്‍​കൈ​യെ​ടു​ത്താ​ണു തു​ക ഇ​ന്ത്യ​യി​ലെ​ത്തി​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ള്ള​ത്. 
    എ​ന്നാ​ല്‍, തു​ക ഇ​ന്ത്യ​ക്ക് കൈ​മാ​റു​ന്ന​ത് കേ​യി കു​ടും​ബ​ത്തി​ലെ പൂ​ര്‍​വി​ക​രു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍​ക്കു വി​രു​ദ്ധ​മാ​ണെ​ന്നു കേ​യി കു​ടും​ബ​ത്തി​ലെ ഒ​രു വി​ഭാ​ഗം അം​ഗ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സൗ​ദി അ​റേ​ബ്യ​യി​ലെ രേ​ഖ​ക​ള്‍ പ്ര​കാ​രം കേ​യി റു​ബാ​ത്തി​ന്‍റെ ല​ക്ഷ്യം മ​ക്ക​യി​ല്‍ മ​ല​യാ​ളി​ക​ളാ​യ ഹാ​ജി​മാ​ര്‍​ക്കു വി​ശ്ര​മ​കേ​ന്ദ്രം ഒ​രു​ക്കു​ക​യും ഹ​റ​മി​ല്‍ സൗ​ജ​ന്യ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നു​മാ​ണ്. ഈ ​രേ​ഖ നി​ല​നി​ല്‍​ക്കെ തു​ക ഇ​ന്ത്യ​യി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന​തു നീ​തി​ക്കു നി​ര​ക്കാ​ത്ത​താ​ണെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു. 5000 കോ​ടി രൂ​പ എ​ത്തു​മെ​ന്ന വാ​ര്‍​ത്ത​ക​ള്‍ കേ​യി കു​ടും​ബ​ത്തി​ലെ വ​ലി​യൊ​രു വി​ഭാ​ഗം ആ​ളു​ക​ളി​ല്‍ ആ​ശ്വാ​സ​ത്തി​ന് വ​ക ന​ല്‍​കി​യി​ട്ടു​ണ്ട്. തു​ക ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്‍ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച രേ​ഖ​ക​ള്‍ ഒ​രു​ക്കി​യി​ട്ടു​ള​ള​ത്. 
    കേ​യി റൂ​ബാ​ത്ത് ആ​ക്്ഷ​ന്‍ ക​മ്മി​റ്റി​യാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ചു​ക്കാ​ന്‍ പി​ടി​ക്കു​ന്ന​ത്. 
    മ​ക്ക​യി​ല്‍ മ​ല​ബാ​റി​ല്‍ നി​ന്നെ​ത്തു​ന്ന ഹാ​ജി​മാ​ര്‍​ക്ക് വി​ശ്ര​മി​ക്കാ​നാ​യി കേ​യി കു​ടും​ബ​ത്തി​ലെ മു​തി​ര്‍​ന്ന അം​ഗ​മാ​യി​രു​ന്ന ചൊ​വ്വ​ക്കാ​ര​ന്‍ വ​ലി​യ​പു​ര​യി​ല്‍ മാ​യി​ന്‍​കു​ട്ടി എ​ള​യ നി​ര്‍​മി​ച്ച കേ​യി റു​ബാ​ത്ത് പി​ന്നീ​ട് സൗ​ദി സ​ര്‍​ക്കാ​ര്‍ അ​ക്വ​യ​ര്‍ ചെ​യ്ത​തി​നെ തു​ട​ര്‍​ന്നു​ള്ള ന​ഷ്ട​പ​രി​ഹാ​രതു​ക​യാ​ണ് സൗ​ദി സ​ര്‍​ക്കാ​രി​ന്‍റെ കൈ​വ​ശ​മു​ള്ള​ത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad