Header Ads

  • Breaking News

    തേ​നീ​ച്ച​ക​ളു​ടെ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് മാ​ങ്ങാ​ട്ടു​പ​റ​മ്പ് ഇ.​കെ.​നാ​യ​നാ​ര്‍ സ്മാ​ര​ക ഗ​വ.​അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി​യി​ലെ മൂ​ന്നാം​നി​ല​യി​ല്‍ നി​ന്നും രോ​ഗി​ക​ളെ ഒ​ഴി​പ്പി​ച്ചു


    ത​ളി​പ്പ​റ​മ്പ്
    തേ​നീ​ച്ച​ക​ളു​ടെ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് മാ​ങ്ങാ​ട്ടു​പ​റ​മ്പ് ഇ.​കെ.​നാ​യ​നാ​ര്‍ സ്മാ​ര​ക ഗ​വ.​അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി​യി​ലെ മൂ​ന്നാം​നി​ല​യി​ല്‍ നി​ന്നും രോ​ഗി​ക​ളെ ഒ​ഴി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് മൂ​ന്നാം​നി​ല​യി​ലെ വാ​ര്‍​ഡി​ന​ക​ത്തേ​ക്ക് തേ​നീ​ച്ച​ക​ള്‍ കൂ​ട്ട​ത്തോ​ടെ ക​ട​ന്നു​വ​ന്ന​ത്.
    ആ​ശു​പ​ത്രി​യു​ടെ മേ​ല്‍​ക്കൂ​ര​യി​ല്‍ കൂ​ടു​കൂ​ട്ടി​യ തേ​നീ​ച്ച​ക​ള്‍ എ​ന്തോ കാ​ര​ണ​ത്താ​ല്‍ വാ​ര്‍​ഡി​ന​ക​ത്തേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു. പ​രി​ഭ്രാ​ന്ത​രാ​യ രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും തേ​നീ​ച്ച​ക​ളു​ടെ കു​ത്തേ​ല്‍​ക്കാ​തി​രി​ക്കാ​ന്‍ പു​റ​ത്തേ​ക്കോ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഓ​ടി​യെ​ത്തി​യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍ രോ​ഗി​ക​ളെ​യും കൂ​ട്ടി​രി​പ്പു​കാ​രേ​യും ഉ​ട​ന്‍ ര​ണ്ടാം നി​ല​യി​ലേ​ക്ക് മാ​റ്റി ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.
    ആ​ശു​പ​ത്രി​യു​ടെ മൂ​ന്നാം​നി​ല​യു​ടെ മു​ക​ളി​ല്‍ നി​ര​വ​ധി തേ​നീ​ച്ച​ക​ള്‍ കൂ​ടു​കൂ​ട്ടി​യി​ട്ടു​ണ്ട്. ഇ​ത് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് നേ​ര​ത്തെ ത​ന്നെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും നീ​ക്കം ചെ​യ്തി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ഇ​പ്പോ​ഴും മൂ​ന്നാം നി​ല​യി​ല്‍ തേ​നീ​ച്ച​ക​ള്‍ ഉ​ള്ള​തി​നാ​ല്‍ വാ​ര്‍​ഡു​ക​ള്‍ ഒ​ഴി​ച്ചി​ട്ടി​രി​ക്ക​യാ​ണ്. മാ​ട​പ്രാ​വു​ക​ളോ മ​റ്റ് പ​ക്ഷി​ക​ളോ തേ​നീ​ച്ച​ക്കൂ​ട്ടി​ല്‍ ത​ട്ടി​യ​താ​യി​രി​ക്കാം കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad