കണ്ണൂർ-ദുബായ് പ്രതിദിന വിമാന സർവീസ് ഈ മാസം 25 മുതൽ; ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു
കണ്ണൂർ:
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ദുബായ് വിമാന സർവീസ് തുടങ്ങുന്നു.ഇൗ മാസം 25 നാണ് ഗോ എയറിന്റെ ആദ്യ സർവ്വീസ്. പ്രതിദിനം പോയി തിരിച്ചെത്തുന്ന രീതിയിലാണ് സർവ്വീസ്. രാത്രി 7:30 ന് ആരംഭിച്ച് പുലർച്ചെ 5:55 ന് തിരിച്ചെത്തും വിധമാണ് ക്രമീകരണം. നാല് മണിക്കൂർ ഇരുപത് മിനുട്ട് ആണ് യാത്രാ സമയം. 6349 രൂപയാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്. ഗോ എയറാണ് കണ്ണൂർ നിന്നും ദുബായ് സർവ്വീസ് ആദ്യമായി തുടങ്ങുന്നത്. വൈകാതെ കുവൈത്ത് സർവീസും ആരംഭിക്കുന്നു.

ليست هناك تعليقات
إرسال تعليق