പരിയാരത്ത് യുവതിയെ കാണാനില്ലെന്ന് പരാതി
പരിയാരം:
പരിയാരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഏഴിലോട് കരാട്ടെ ശ്രീധരന്റെ മകൾ പൂങ്ങോട്ട് വീട്ടിൽ ഗ്രീഷ്മ (22) യെയാണ് തിങ്കളാഴ്ച പുലർച്ചെ മുതൽ കാണാതായത്.
ഞായറാഴ്ച്ച രാത്രി പത്ത് മണിയോടെ ഉറങ്ങാൻ കിടന്ന ഗ്രീഷ്മയെ പുലർച്ചെ മുതൽ കാണാനില്ലെന്ന് പിതാവ് ശ്രീധരൻ പരിയാരം പോലീസിൽ പരാതി നൽകി.
അറത്തിപ്പറമ്പിലെ അബ്ദുൾ അസീസ് എന്നയാൾക്കൊപ്പം പോയതായി സംശയിക്കുന്നുവെന്ന് പരാതിയിൽ പറയുന്നുണ്ട്.

ليست هناك تعليقات
إرسال تعليق