Header Ads

  • Breaking News

    കീച്ചേരിയിലെ എസ്ബിഐയുടെ എടിഎമ്മിൽ കവർച്ച : കൺട്രോൾ പാനൽ മുഴുവനായും മോഷ്ടക്കൾ കൊണ്ടുപോയി



    കീച്ചേരിയിലെ എസ്ബിഐയുടെ എടിഎമ്മിൽ കവർച്ച. കാമറ, ബാറ്ററി, സി പി യു എന്നിവ ഉൾപ്പെടെയുള്ള കൺട്രോൾ പാനൽ പൂർണമായും മോഷ്ടാക്കൾ എടുത്തു കൊണ്ടുപോയി. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് എടിഎമ്മിന് സമീപത്തെ ആലിന് സമീപം ഒളിച്ചുവെച്ച നിലയിൽ ഓട്ടോറിക്ഷ ഡ്രൈവർമാരാണ് രാവിലെ പതിനൊന്നോടെ ഇവ കണ്ടത്. ഉടൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. എ ടി എമ്മിന് പിറകിലെ കൺട്രോൾ പാനൽ പൂർണമായി അഴിച്ചെടുത്തതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. എസ്ബിഐ സോണൽ മാനേജർ കെ.ടി.രാജീവന്റെ നേതൃത്വത്തിൽ ബാങ്ക് അധികൃതരും സ്ഥലത്തെത്തി. ഇന്നലെ വൈകുന്നേരമാണ് ഇവിടെ പണം നിറച്ചത്. കൺട്രോൾ പാനൽ നശിച്ചതിനാൽ പണം നിറച്ച സ്വകാര്യ ഏജൻസി വന്നാൽ മാത്രമേ പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് അറിയാനാവൂ എന്ന് ബാങ്ക് അധികൃതർ പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad