Header Ads

  • Breaking News

    കോൺഗ്രസ് പ്രവർത്തകർ പഴയങ്ങാടി ഇലക്ട്രിസിറ്റി ഓഫീസിലേക്ക് മാർച്ച് നടത്തി


    പഴയങ്ങാടി: 
    വെങ്ങരയിലേക്കുള്ള വൈദ്യുത ലൈന്‍ വലിക്കാത്തതില്‍ പ്രതിഷേധിച്ച് വെങ്ങരയിലുള്ള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പഴയങ്ങാടി ഇലക്ട്രിസിറ്റി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

    മണ്ടൂര്‍ ഫീഡര്‍ വഴി വെങ്ങരയില്‍ ഇപ്പോള്‍ ലഭിക്കുന്ന വൈദ്യതി എരിപുരം മാടായിപ്പാറ വഴി ലൈന്‍ വലിച്ച് എളുപ്പത്തില്‍ വെങ്ങരയില്‍ വൈദ്യുതി എത്തിക്കാന്‍ വേണ്ടി കെ.എസ്.ഇ.ബി ലൈന്‍ വലിച്ചെങ്കിലും അത് ചാര്‍ജ് ചെയ്യുന്നതിനെതിരെ ചിറക്കല്‍ ദേവസ്വം ബോര്‍ഡ് സ്റ്റേ വാങ്ങിയതോടയാണ് വൈദ്യുതി എത്തിക്കുന്നതില്‍ കെ.എസ്.ഇ.ബിക്ക് തടസ്സമായത്. എം പവിത്രന്‍, സുധീര്‍ വെങ്ങര,മടപ്പള്ളി പ്രദീപന്‍, എ.വി സനല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad