Header Ads

  • Breaking News

    കോളേജ് വിദ്യാർത്ഥിനികളുമായി പോയ ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞു


    ഓട്ടത്തിനിടയിൽ നിയന്ത്രണം വിട്ട ജീപ്പ് റോഡിൽ നിന്നും തെന്നിമറിഞ്ഞു. യാത്ര ചെയ്തിരുന്ന വിദ്യാർത്ഥിനികൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

    പരിക്കേററ ഡ്രൈവർ ഉൾപെടെയുള്ളവർക്ക് തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സ നൽകി. കല്ലി ക്കണ്ടി എൻ.എ.എം.കോളേജിലെ വിദ്യാർത്ഥിനികൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽ പെട്ടത്. ഇന്ന് രാവിലെ ഒമ്പതരയോടെ കോളേജിനടുത്ത് വെച്ചാണ് സംഭവം. ഡ്രൈവർ സഞ്ജീവനെ (45) യും ഒമ്പത് വിദ്യാർത്ഥിനികളെയും തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 

    ആരുടെ പരിക്കുകളും സാരമുള്ളതല്ല. കോളേജിലേക്കുള്ള കയറ്റം കയറുന്നതിനിടയിൽ നിയന്ത്രണം വിട്ട് ജീപ്പ് മറിയുകയായിരുന്നു.
    മൂന്ന് വർഷം മുൻപ് സമാനമായ രീതിയിൽ ജീപ്പപകടം ഉണ്ടായപ്പോൾ മാനേജ്മെന്റ് കോളേജ്ബസ് സർവ്വീസ് ഒരുക്കിയിരുന്നെങ്കിലും വിദ്യാർത്ഥികൾ ഉപയോഗിക്കുന്നില്ലെന്ന് പരാതി ഉണ്ട്. രക്ഷിതാക്കൾ ഇക്കാര്യത്തിൽ ബോധവാൻമാരാകണമെന്നാണ് മാനേജ്മെന്റ് ആവശ്യപ്പെടുന്നത്.

    എന്നാൽ വിദ്യാത്ഥികൾ കല്ലിക്ക ണ്ടിയിൽ എത്തുന്ന സമയത്ത് ആവശ്യത്തിന് ലഭിക്കുന്നില്ലെന്നും അതാണ് സമാന്തര സർവ്വീസ് ഉപയോഗിക്കേണ്ടി വരുന്നതെന്നും വിദ്യാർത്ഥികൾ പറയുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad