Header Ads

  • Breaking News

    കാസര്‍കോട് മകന്‍ അച്ഛനെ തലയ്ക്കടിച്ചു കൊന്നു


    കാസര്‍കോട് ചിറ്റാരിക്കാലില്‍ മകന്‍ അച്ഛനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. അതിരുമാവ് കോളനിയിലെ പുതിയകൂട്ടത്തില്‍ ദാമോദരനാണ് കൊല്ലപ്പെട്ടത്. മദ്യ ലഹരിയില്‍ മകന്‍ അനീഷ് അച്ഛനെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി ദാമോദരനും മകന്‍ അനീഷും ഒരുമിച്ച് മദ്യപിച്ചിരുന്നു.

    ഇതിനിടയില്‍ ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമായി. തടിക്കഷ്ണം എടുത്ത് അനീഷ് ദാമോദരന്റെ തലയ്ക്കടിച്ചതിനെ തുടര്‍ന്നാണ് മരണം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അനീഷിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad