ഇന്ത്യയിൽ നിന്ന് ഈ രാജ്യത്തേക്ക് നേരിട്ട് വിമാനസർവീസ്
ന്യൂഡല്‍ഹി:
ഇന്ത്യയിൽ നിന്ന് വിയറ്റ്നാമിലേക്ക് ഇനി നേരിട്ട് പറക്കാം. ഒക്ടോബര്‍ മൂന്ന് മുതലാണ് കൊല്‍ക്കത്തയില്‍നിന്നും ഹനോയിലേക്കാണ് വിമാനസര്‍വീസുകള്‍ ആരംഭിക്കുന്നത്. ഇന്ത്യയിലെ വിയറ്റ്നാം അംബാസിഡര്‍ ഫാ സാന്ച് ചൗ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. വിസയ്ക്കായി ഓണ്‍ലൈന്‍ സര്‍വീസുകള്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിമാന സര്‍വീസുകള്‍ തുടങ്ങുന്നത്. മുൻപ് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു വിയറ്റ്നാം വൈസ് പ്രസിഡന്റ് ഡാംഗ് തി നോംഗ് തിന്നുമായി ഇക്കാര്യത്തെക്കുറിച്ച് ചർച്ച നടത്തിയിരുന്നു.

ليست هناك تعليقات
إرسال تعليق