Header Ads

  • Breaking News

    സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണം ട്രഷറി വഴി


    സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്പളവിതരണം ഇനി ട്രഷറി വഴിയായിരിക്കും. ഇതിനായി എല്ലാ ജീവനക്കാരും എംപ്ലോയി ട്രഷറി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് (ഇടി.എസ്.ബി. അക്കൗണ്ട്) എടുക്കണമെന്ന് ധനവകുപ്പ് അറിയിച്ചു. മാസത്തിന്റെ ആദ്യ ദിവസങ്ങളില്‍ ട്രഷറികളില്‍ പണം ഉറപ്പാക്കാനാണ് ഈ തീരുമാനം.
    ജീവനക്കാര്‍ക്ക് ചെക്കുവഴി ട്രഷറിയില്‍നിന്ന് പണം പിന്‍വലിക്കാം. ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യവും നല്‍കും. ഓണ്‍ലൈനിലൂടെ ഈ പണം മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാനും കഴിയും. മാസത്തിന്റെ ആദ്യദിവസങ്ങളില്‍ ശമ്പളം പിന്‍വലിക്കാതെ ട്രഷറിയില്‍ സൂക്ഷിക്കുന്നവര്‍ക്ക് പ്രത്യേക പലിശനിരക്ക് ഏര്‍പ്പെടുത്തുമെന്നും സൂചനയുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad