Header Ads

  • Breaking News

    വിമാനത്താവളത്തിൽ നിന്ന് വീണ്ടും സ്വർണ്ണം പിടികൂടി


    മട്ടന്നൂർ: 
    കണ്ണൂർ വിമാനത്താവളം വഴി രണ്ട് വിമാനങ്ങളിലായി കടത്താൻ ശ്രമിച്ച സ്വർണ്ണം വീണ്ടും കസ്റ്റംസ് വിഭാഗം പിടികൂടി. ശനിയാഴ്ച പുലർച്ചെയും രാവിലെയുമായി രണ്ടു വിമാനങ്ങളിലെത്തിയ മൂന്നു പേരിൽ നിന്നാണ് രണ്ടു കിലോയോളം സ്വർണ്ണം പിടികൂടിയത്. വെള്ളിയാഴ്ചയും രണ്ടു കോഴിക്കോട് സ്വദേശികളിൽ നിന്ന് ഒരു കിലോ 15 ഗ്രാം സ്വർണ്ണം പിടികൂടിയിരുന്നു.
    ശനിയാഴ്ച പുലർച്ചെ 5.10 ന് ദോഹയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ കടത്താൻ ശ്രമിച്ച 444 ഗ്രാം സ്വർണ്ണം പിടികൂടി. കോഴിക്കോട് ഓമശ്ശേരി സ്വദേശിയിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത്.
    രാവിലെ 10.മണിക്ക് ഷാർജയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലെ രണ്ടു പേരിൽ നിന്ന് സ്വർണ്ണം പിടിച്ചു. പാലക്കാട്‌ സ്വദേശി സെയ്‌ഫുദ്ധീൻ നെല്ലിക്കരയിൽ നിന്ന് 638 ഗ്രാം സ്വർണ്ണവും മലപ്പുറം അരീക്കോട് സ്വദേശി പി.കെ. മുഹുതിയാസിൽ നിന്ന് 868 ഗ്രാം സ്വർണ്ണവുമാണ് പിടികൂടിയത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണ്ണം മലദ്വാരത്തിൽ വെച്ചാണ് മൂന്നു പേരും കടത്താൻ ശ്രമിച്ചത്

    ليست هناك تعليقات

    Post Top Ad

    Post Bottom Ad