Header Ads

  • Breaking News

    തളിപ്പറമ്പിൽ ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് അധ്യാപിക മരിച്ചു


    തളിപ്പറമ്പ്: 
    ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് അധ്യാപിക മരിച്ചു. കൂനം-പൂമംഗലം റോഡിലെ ഇറക്കത്തിലുണ്ടായ വാഹനാപകടത്തില്‍ പൂമംഗലം ആലയാട്ട് വയലിലെ സാബിറ മുത്തലിബ്(32) ആണ് മരിച്ചത്. കറുത്താണ്ടി മുഹമ്മദ് കുഞ്ഞി - ആമിന ദമ്പതികളുടെ മകളാണ്. ഇന്ന് രാത്രി 8.30 നായിരുന്നു അപകടം. ഭര്‍ത്താവ് മുത്തലിബിനൊപ്പം ബൈക്കില്‍ സാബിറയുടെ പൂമംഗലത്തെ വീട്ടിലേക്ക് പോകവെ എതിരെ വന്ന ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു.

    അപകടത്തില്‍ ഭര്‍ത്താവ് മുത്തലിബിനും(36) പരിക്കേറ്റു. ഇരുവരെയും ഉടന്‍ കണ്ണൂര്‍ മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും സാബിറയുടെ ജീവന്‍ രക്ഷിക്കാനായില്ല. തളിപ്പറമ്പ് ബദരിയ നഗര്‍ അല്‍ മഖര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ അധ്യാപികയാണ് മരിച്ച സാബിറ. മക്കള്‍: മിന്‍ഹാജ്, മിന്‍ഹ(ഇരുവരും വിദ്യാര്‍ത്ഥികള്‍ ). സഹോദരങ്ങള്‍: അന്‍വര്‍, സഫൂറ.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad