ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് 2 പേർ മരിച്ചു
പെരിങ്ങോം:
മാതമംഗലം-കുറ്റൂർ റോഡിൽ താറ്റേരിയിലാണ് അപകടമുണ്ടായത്. ഓലയമ്പാടി സ്വദേശികളായ അബുബക്കറിന്റെ മകനും മാതമംഗലം ഹൈസ്കുൾ പത്താം ക്ലാസ് വിദ്യാർത്ഥിയുമായ മുഹമ്മദ് ഷഹീദ് (15), മോഹനന്റെ മകൻ കയിപ്രത്ത് വീട്ടിൽ ജിതിൻ മോഹനൻ (21) എന്നിവരാണ് മരിച്ചത്. ഓലയബാടിയിലെ ബിജുവിന്റെ മകനും ഷഹീദിന്റെ സഹപാഠിയുമായ ജിഷ്ണു ചക്കാലത്ത് (15) നെ ഗുരുതര പരിക്കുകളോടെ കണ്ണുർഗവ.മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ ആയിരുന്നു അപകടം മൂവരും സഞ്ചരിച്ച ബൈക്കിൽ മിനി ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ജിതിൻ രാജ് അടുത്ത ദിവസം സൈന്യത്തിൽ ജോലിയിൽ പ്രവേശിക്കാനിരിക്കുകയായിരുന്നു. മൃതദേഹം പരിയാരം കണ്ണുർ മെഡിക്കൽ കോളെജ് മോർച്ചറിയിൽ._ അപകടവിവരം അറിഞ്ഞ് നാട്ടുകാരം സഹപാഠികളും അടക്കും വൻ ജനാവലിയാണ് അശുപത്രിയിൽ എത്തിയത് അപകടവിവരം ഒരു നാടിനെയാകെ കണ്ണിരില്ലാക്കി

ليست هناك تعليقات
إرسال تعليق