Header Ads

  • Breaking News

    മോദിയും രാഹുലും ഇന്ന് കേരളത്തിൽ



    പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും വെള്ളിയാഴ്ച കേരളത്തിലെത്തും. ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന മോദി രാത്രി 11.35 ന് കൊച്ചിയിൽ വിമാനമിറങ്ങും. ശനിയാഴ്ച രാവിലെ ഗൂരുവായൂരിലേക്ക് പോകും.ശനിയാഴ്ച രാവിലെ 9.15 ന് കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ നിന്നും പ്രധാനമന്ത്രി ഹെലികോപ്റ്ററിലാണ് ഗുരുവായൂരിലേക്ക് തിരിക്കുക.


    വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാരോട് നന്ദി പറയാനാണ് രാഹുൽഗാന്ധിയുടെ സന്ദർശനം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30-ന് പ്രത്യേക വിമാനത്തിൽ കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന രാഹുൽ ഗാന്ധി മലപ്പുറം ജില്ലയിലെ വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ പ്രദേശങ്ങളിൽ പര്യടനം നടത്തും. തുടർന്ന് റോഡ് മാർഗം കല്പറ്റയിലെത്തും. ശനിയാഴ്ച വയനാട് ജില്ലയിൽ പര്യടനം നടത്തും.

    വയനാട്ടിൽ ആറ് സ്വീകരണയോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും. ഞായറാഴ്ച തിരുവമ്പാടി നിയമസഭാ മണ്ഡലത്തിൽ പര്യടനം നടത്തിയശേഷം പ്രത്യേക വിമാനത്തിൽ മടങ്ങും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad