Header Ads

  • Breaking News

    ഹയര്‍ സെക്കണ്ടറി ഫലം പ്രസിദ്ധീകരിച്ചു; വിജയശതമാനം 84.33


    ഈ വർഷത്തെ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു . വിജയ ശതമാനം 84.33%. വിജയ ശതമാനം ഏറ്റവും കൂടിയ ജില്ല കോഴിക്കോടാണ്. 87.44%. വിജയശതമാനം ഏറ്റവും
    കുറഞ്ഞ ജില്ല പത്തനംതിട്ടയാണ്. 78%. നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ സർക്കാർ സ്‌കൂളുകളുടെ എണ്ണം 12 ആണ്. കഴിഞ്ഞ വർഷം ഇത് എട്ടായിരുന്നു. 25 എയ്ഡഡ് സ്‌കൂളുകൾ നൂറ് ശതമാനം വിജയം കരസ്ഥമാക്കി. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ ജില്ല മലപ്പുറമാണ്.

    ഹയർ സെക്കൻഡറിക്കു പുറമേ വൊക്കേഷണൽ ഹയർസെക്കൻഡറി, ടെക്‌നിക്കൽ ഹയർ സെക്കൻഡറി, പരീക്ഷകളുടെ ഫലങ്ങളും ഇന്നറിയാം.

    2033 കേന്ദ്രങ്ങളിലായി 4,59,617 വിദ്യാർത്ഥികളാണ് ഈ വർഷം പരീക്ഷയെഴുത്തിയത്. സംസ്ഥാനത്തിന് പുറത്ത് ഗൾഫ്,ലക്ഷദ്വീപ്,മാഹി, എന്നിവിടങ്ങളിലായി 23 കേന്ദ്രങ്ങളും ഒരുക്കിയിരുന്നു.

    www.dhsekerala.gov.in,
    www.keralaresults.nic.in,
    www.prd.kerala.gov.in,
    www.kerala.gov.in,
    www.results.kite.kerala.gov.in,
    www.vhse.kerala.gov.in,
    www.results.kerala.nic.in,
    www.results.kerala.gov.in
    എന്നീ വെബ് സൈറ്റുകളിലും സന്ദര്‍ശിച്ച് ഫലമറിയാം

    ليست هناك تعليقات

    Post Top Ad

    Post Bottom Ad