ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് കിണറില്‍ അകപ്പെട്ട മൂന്നു തൊഴിലാളികളെ അഗ്നിശമന സേന രക്ഷപ്പെടുത്തി
കണ്ണൂര്‍:
ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് കിണറില്‍ അകപ്പെട്ട മൂന്നു തൊഴിലാളികളെ അഗ്നിശമന സേന രക്ഷപ്പെടുത്തി. വാരം കാടാങ്കോട്ട് ഇന്നലെ വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം.
കിണര്‍ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞതിനെ തുടര്‍ന്നു ഇതര സംസ്ഥാനക്കാരുള്‍പ്പെടെയുള്ള തൊഴിലാളികളായിരുന്നു അപകടത്തില്‍പെട്ടത്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാജേഷ് (24), വിജേഷ് (32), വാരം സ്വദേശി മഹമൂദ് എന്നിവര്‍ കിണറ്റില്‍ അകപ്പെടുകയും ഇവരുടെ മേല്‍ മണ്ണിടിഞ്ഞു വീഴുകയുമായിരുന്നു.
കണ്ണൂരില്‍ നിന്നും അസി. സ്റ്റേഷന് ഓഫീസര്‍ ടി. അജയന്, ലീഡിംഗ് ഫയര്മാന് സി.വി. വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ അഗ്നിശമനസേനാംഗങ്ങള്‍ അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ليست هناك تعليقات
إرسال تعليق