കണ്ണൂർ അലവിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു യുവാവ് മരിച്ചു
കണ്ണൂര്‍:
അലവിൽ കല്ലടത്തോട് ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം വെച്ചുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കൂടെ ഉണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. ബൈക്കും ഓട്ടോ ഗുഡ്‌സും ഇടിച്ചാണ് അപകടം. ചാലാട് ഭാനു റോഡിൽ ആൽവിൻ ലിയോണ് (17) ആണ് മരിച്ചത്.കൂടെ ഉണ്ടായിരുന്ന ഇക്ബാൽ റോഡിലെ റോബർട്ടിന്റെ മകൻ അലൻ (16) നെ ഗുരുതരമായ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


ليست هناك تعليقات
إرسال تعليق