മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം തലകീഴായി മറിഞ്ഞ് മൂന്നു പേര്‍ക്ക് പരുക്ക്
തിരുവനന്തപുരം:
മുഖ്യമന്ത്രിക്ക് അകമ്പടി പോയ പൊലീസ് വാഹനം അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ സി.ഐ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരുക്കേറ്റു. മംഗലപുരം സി.ഐ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.സി.ഐ ജസ്റ്റിന്‍ ജോണ്‍, എ.എസ്.ഐ രാധാകൃഷ്ണന്‍, ബൈക്ക് യാത്രികനായ കൊപ്പം സ്വദേശി നിതിന്‍ കുമാര്‍, കാറില്‍ സഞ്ചിരിച്ചിരുന്ന കന്യാകുളങ്ങര സ്വദേശി അസീം എന്നിവര്‍ക്കാണ് പരുക്കേറ്റത്.
സംസ്ഥാന പാതയില്‍ വെമ്പായത്തിനു സമീപം കൊപ്പം അന്താരാഷ്ട്ര നീന്തല്‍ക്കുളത്തിനു സമീപമായിരുന്നു അപകടം. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനത്തിനു പിന്നാലെ വരുന്ന പൊലീസ് ജീപ്പ് എതിര്‍ദിശയിലെത്തിയ ബൈക്കില്‍ ഇടിക്കാതിക്കാന്‍ വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് കാറില്‍ ഇടിച്ച് തലകീഴായി മറിയുകായിരുന്നു.

ليست هناك تعليقات
إرسال تعليق