CPIM ബ്രാഞ്ച് സെക്രട്ടറി ശ്രീജിത്ത് മരണപ്പെട്ടു :കതിരൂരിൽ വാഹനാപകടം
തലശ്ശേരി:
തലശ്ശേരി കതിരൂരിൽ നടന്ന വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബസ്സും ബൈക്കും തമ്മിലാണ് അപകടം ഉണ്ടായത്. സി.പി.ഐ.എം മാലാൽ ബ്രാഞ്ച് സെക്രടറി ശ്രീജിത്താണ് മരിച്ചത്, ശ്രീജിത്ത് സഞ്ചരിച്ചിരുന്ന ബൈക്കും ബസ്സും കൂട്ടിയിടിക്കുകയായിരുന്നു.
കൂടെയുണ്ടായിരുന്ന പുല്യോട് ബ്രാഞ്ച് സെക്രട്ടറി സ്വീക്ലയന് ഗുരുതര പരിക്കേറ്റു. ഇയാളെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ നിന്നും കോഴിക്കോടേക്ക് മാറ്റി.

ليست هناك تعليقات
إرسال تعليق