പാചക വാതക സിലിണ്ടറിന് വില കൂട്ടി
പാചക വാതക സിലിണ്ടറിന് വില കൂട്ടി. സബ്‌സിഡിയുള്ള പാചക വാതക സിലിണ്ടറിന് രണ്ട് രൂപ 8 പൈസയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 42 രൂപ 50 പൈസയും വില കൂട്ടി.
ആഗോള വിപണിയിൽ ഇന്ധനവില വർധിച്ചതിനാലാണ് എൽപിജി സിലിണ്ടറിന്റെ വില കൂട്ടിയിരിക്കുന്നത്.
ഇതോടെ ഡൽഹിയിൽ ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില യഥാക്രമം 495.61 രൂപയും 701.50 രൂപയുമായി.അന്താരാഷ്ട്ര വിപണിയിൽ പാചകവാതക വില ഉയർന്നതും വിനിമയനിരക്കിലെ വ്യതിയാനങ്ങളുമാണ് വില വർധിക്കാൻ കാരണമായതെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു.
അന്താരാഷ്ട്ര വിപണിയിലെ നിരക്കും ഡോളറുമായുള്ള രൂപയുടെ വിനിമയനിരക്കും പരിഗണിച്ചാണ് ഓരോ മാസവും പാചകവാതകത്തിന്റെ വില നിർണയിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞമാസങ്ങളിൽ പാചകവാതകത്തിന്റെ വില കുറയ്ക്കുകയും ചെയ്തിരുന്നു.
🛑🖥 EZHOME LIVE 🖥🛑
Online News Media
➖➖➖➖➖➖➖➖➖➖➖
🅔🅛 ഫേസ്ബുക്ക് പേജ്
🅔🅛 യൂട്യൂബ് ചാനൽ
🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

ليست هناك تعليقات
إرسال تعليق