കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഗള്‍ഫ് സർവീസ് ആരംഭിച്ച് ഈ വിമാന കമ്പനി
കണ്ണൂർ :
കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഗള്‍ഫ് സർവീസ് ആരംഭിച്ച് ഗോ എയര്‍. വ്യാഴാഴ്ച രാത്രി 9.45നു മസ്‌കറ്റിലേക്കായിരുന്നു ആദ്യ യാത്ര. ചൊവ്വ, വ്യാഴം, ശനി എന്നിങ്ങനെ ആഴ്ചയില്‍ മൂന്നു ദിവസമാണ്ഇവിടെ നിന്നും മസ്‌കറ്റിലേക്ക് സർവീസ് നടത്തുക.
അതോടൊപ്പം തന്നെ ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ പുലര്‍ച്ചെ 1.05ന് മസ്‌കറ്റില്‍നിന്ന് കണ്ണൂരിലേക്ക് തിരിച്ചും സര്‍വീസുണ്ടായിരിക്കുന്നതാണ്.അബുദാബിയിലേക്കുള്ള സര്‍വീസ് വെള്ളിയാഴ്ച രാത്രി 9.10ന് ആദ്യ യാത്ര നടത്തും തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലായിരിക്കും സർവീസ്. അബുദാബിയില്‍നിന്ന് തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ പുലര്‍ച്ചെ 1.40നും സര്‍വീസുണ്ടായിരിക്കും.
മാര്‍ച്ച് 31മുതല്‍ തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് 6.45ന് അബുദാബിയിലേക്കും,ഇതേ ദിവസങ്ങളില്‍ രാത്രി 9.15ന് തിരിച്ചും സമ്മര്‍ ഫ്ളൈറ്റും ഉണ്ടായിരിക്കുമെന്നും ഏപ്രിലോടെ തിരുവനന്തപുരത്തേക്കും കണ്ണൂരില്‍നിന്ന് സര്‍വീസ് തുടങ്ങുമെന്ന് ഗോ എയര്‍ മാനേജിങ് ഡയറക്ടര്‍ ജുഹ് വാഡിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.


ليست هناك تعليقات
إرسال تعليق