ഓണ്‍ലൈന്‍ പരീക്ഷകള്‍ വ്യാപകമാക്കാനൊരുങ്ങി PSC
ഓണ്‍ലൈന്‍ പരീക്ഷകള്‍ വ്യാപകമാക്കാനൊരുങ്ങി പിഎസ് സി. വകുപ്പ് തല പരീക്ഷകള്‍ അടക്കം ഓണ്‍ലൈന്‍ ആക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് ഒന്‍പതിന് ട്രയല്‍ പരീക്ഷ നടത്തും. ഉന്നത പരീക്ഷകള്‍ വിവരണാത്മകമാക്കുന്നകാര്യവും പിഎസ്‌സ് പരിഗണിക്കുന്നുണ്ട്.
ആദ്യ ഘട്ടമെന്ന നിലയില്‍ വകുപ്പ് തല ഒഎംആര്‍ പരീക്ഷയ്ക്ക് പകരം, ഓണ്‍ലൈന്‍ പരീക്ഷകള്‍ നടത്താനാണ് പിഎസ്സി ആലോചിക്കുന്നത്. ഇതിനു മുന്നോടിയായി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിള്‍ക്ക് ഓണ്‍ലൈന്‍ അപ്റ്റിയൂഡ് പരീക്ഷ ഈ മാസം ഒന്‍പതിന് നടത്തും.
23 സര്‍ക്കാര്‍- എയ്ഡഡ് എഞ്ചിനീയറിംഗ് കോളെജുകളിലായി 29 കേന്ദ്രങ്ങളും പിഎസ് സിയുടെ നാല് ഓണ്‍ലൈന്‍ കേന്ദ്രങ്ങളും പരീക്ഷ നടത്തിപ്പിനായി ഉപയോഗിക്കും. ഇതുസംബന്ധിച്ച് എഞ്ചിനീയറിംഗ് കോളെജുകളുമായി ധാരണയിലെത്തിയതായി പി എസ് സി ചെയര്‍മാന്‍ അഡ്വ. എ കെ സക്കീര്‍.
8404 പേര്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷ എഴുതാനുള്ള സൗകര്യമാണ് 33 കേന്ദ്രങ്ങളിലായി ഉള്ളത്. ആപ്റ്റിറ്റിയൂഡ് ടെസ്റ്റിനായി ആപേക്ഷ നല്‍കിയ 29,633 പേരില്‍ ശേഷിക്കുന്ന 21,229 പേര്‍ക്ക് ഒ എം ആര്‍ പരീക്ഷ നടത്തും. ഓണ്‍ലൈന്‍ പരീക്ഷണം വിജയമെങ്ങില്‍ തൊട്ടടുത്ത ആഴ്ചമുതല്‍ വുകുപ്പ് തല പരീക്ഷകള്‍ ഓണ്‍ലൈനാക്കാനാണ് തീരുമാനം.
ഉന്നത പരീക്ഷകള്‍ക്ക് ഒബ്ജക്ടീവ് പരീക്ഷയ്ക്ക് പകരം വിവരണാത്മത പരീക്ഷ നടത്തുന്ന കാര്യവും പിഎസ് സി പരിഗണിക്കുന്നുണ്ട്. കാമ്പയൂട്ടര്‍ വല്‍കൃത മൂല്യ നിര്‍ണ്ണയമാകും ഇതിന് ഉപയോഗപ്പെടുത്തുക. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ ഉണഅടാകുമെന്നും പിഎസ് സി വ്യക്തമാക്കി.

ليست هناك تعليقات
إرسال تعليق