വാഹനാപകടത്തിൽ മാഹിയിൽ രണ്ട് യുവാക്കൾ മരണപ്പെട്ടു
മാഹി:
ബൈക്ക് ഓടിച്ചിരുന്ന കുഞ്ഞിപ്പള്ളിക്കടുത്ത എരിക്കൽ ചാലിൽ ഉംനാസ് ഉമ്മർ (28), സഹയാത്രികൻ കുഞ്ഞിപ്പള്ളി മൈതാനത്തിന്നടുത്ത അമൽ എന്ന കണ്ണൻ (24) എന്നിവരാണ് തൽക്ഷണം മരണപ്പെട്ടത്.
ഇവർക്കൊപ്പമുണ്ടായിരുന്ന കുഞ്ഞി പള്ളിയിലെ കുനിയിൽ അശോകന്റെ മകൻ അബിജിത്ത് (24) തെറിച്ച് വീണതിനാൽ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ഇന്നലെ രാത്രി 8 – 15 മണിയോടെയാണ് അപകടം.മുണ്ടോക്ക് വളവിൽ വെച്ച് കെ.എൽ.40- പി. 5700 ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടയിൽ കെ.എൽ.18 എൻ.8912 ബൈക്ക് ലോറിക്കടിയിൽ അകപ്പെടുകയായിരുന്നു.
ഇവരുടെ ശരീരത്തിൽ ലോറി കയറിയിറങ്ങുകയായിരുന്നു. സുഹൃത്തുക്കളായ ഇലക്ട്രിഷ്യൻ ഉംനാസ് ഉമ്മറും, കെട്ടിട നിർമ്മാണത്തൊഴിലാളികളായ അമലും, അബിജിത്തും വൈകീട്ട് മാഹിയിലെത്തി മദ്യപിച്ച് ഒരു ബൈക്കിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
നാസിക്കിൽ നിന്നും ഉള്ളിയും കയറ്റി ആലുവയിലേക്ക് പോവുകയായിരുന്നു ലോറി. ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
🛑🖥 EZHOME LIVE 🖥🛑
Online News Media
➖➖➖➖➖➖➖➖➖➖➖
🅔🅛 ഫേസ്ബുക്ക് പേജ്
🅔🅛 യൂട്യൂബ് ചാനൽ
🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

ليست هناك تعليقات
إرسال تعليق