Header Ads

  • Breaking News

    എടക്കാനം പുഴയിൽ കാണാതായ കുട്ടിയുടെയും മൃതദേഹം കണ്ടെത്തി; അമ്മയുടെയും മകളുടെയും സംസ്ക്കാരം ഇന്ന്




    ഇരിട്ടി : 
    എടക്കാനം പുഴയിൽ മുങ്ങി മരിച്ച യുവതിയുടെയും മകളുടെയും സംസ്ക്കാരം ഇന്ന് വൈകുന്നേരം പഴശ്ശി പദ്ധതി ജലാശയത്തിന്റെ ഭാഗമായ എടക്കാനം പുഴയിൽ ഇന്നലെ വൈകീട്ടാണ്. എടക്കാനത്തെ നടുവിലെപുരയിൽ എൻ.വി. മനോജിന്റെ ഭാര്യ ടി.പി. ധന്യ (32 ) യും . മകൾ എടക്കാനം എൽ പി സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി അനന്തശ്രീ (10 ) എന്നിവരെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് .'അമ്മ ധന്യ അപസ്മാര രോഗി കൂടി ആയിരുന്നു.അമ്മ ധന്യയുടെ മൃതദേഹം ഇന്നലെ 6 മണിയോടെ കണ്ടെത്തിയെങ്കിലും ഇരിട്ടി അഗ്നിരക്ഷാസേനാംഗങ്ങളും നാട്ടുകാരായ മുങ്ങൽ വിദഗ്ധരും രാത്രി 9 മണിവരെ തുറച്ചിൽ നടത്തിയെങ്കിലും മകൾഅനന്തശ്രീയെ കണ്ടെത്താനായില്ല. തുടർന്ന് ഇന്ന് രാവിലെ കണ്ണൂരിൽ നിന്നെത്തിയ അഗ്നി രക്ഷാ സേനയുടെ പ്രത്യേക മുങ്ങൽ വിദഗ്ധ സംഘം എത്തിയാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത് എടക്കാനം പുഴക്കരക്ക് സമീപമാണ് ഇവരുടെ വീട്. ഇന്നലെ വൈകുന്നേരം 4 മണിയോടെ തുണി അലക്കുന്നതിനായി പുഴക്കരയിലേക്കു പോയ ഇവർ തിരിച്ചു വരാഞ്ഞതിനെത്തുടർന്ന് നടത്തിയ തിരച്ചിലിനിടെ ധന്യയുടെ മൃതദേഹം 5 .30 തോടെ പഴശ്ശി ജലാശയത്തിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ മകൾ അനന്തശ്രീയുടെ മൃതദേഹം കണ്ടെത്താനായിരുന്നില്ല. ഇരിട്ടി അഗ്നിരക്ഷാനിലയം ഓഫീസർ ജോൺസൺ പീറ്ററിന്റെയും നാട്ടുകാരായ മുങ്ങൽ വിദഗ്ധരുടെയും നേതൃത്വത്തിൽ രാത്രിയും തിരച്ചിൽ തുടർന്നെങ്കിലും ശ്രമം വിഫലമായതിനെ തുടർന്നാണ് ഇന്ന് രാവിലെ പ്രത്യക മുങ്ങൽ വിദഗ്ധ സംഘമെത്തിയത് കൂത്തുപറമ്പ് നിർമ്മലഗിരിയിൽ രാമപുരം സ്വദേശി ദാമോദരൻ - ഭാരതി ദമ്പതികളുടെ മകളാണ് ധന്യ. സഹോദരങ്ങൾ : ധനീഷ് (ഖാദി ഇൻഡസ്ട്രീസ്), അമ്പിളി. അനന്തശ്രീയുടെ ഏക സഹോദരൻ അഭയന്ത് . ഇരിട്ടി പോലീസ് ഇൻക്വിസ്റ്റ് നടപടി പൂർത്തികരിച്ച ധന്യയുടെയും മകൾ അനന്തശ്രീയുടെയും മൃതദേഹങ്ങൾ പരിയാരം മെഡി: കോളേജിൽ നിന്നും പോസ്റ്റ്മോർട്ടം നടപടി പൂർത്തികരിച്ച് ഉച്ചയ്ക്ക് 1 മണിയോടെ എടക്കാനം വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വെച്ച ശേഷം വൈകീട്ട് 3 മണിയോടെ ചാവശ്ശേരി പറമ്പ് പൊതുശ്മശാനത്തിൽ സംസ്ക്കരിക്കും

    ليست هناك تعليقات

    Post Top Ad

    Post Bottom Ad