കൂത്തുപറമ്പിനടുത്ത് പാലാപ്പറമ്പിൽ വൻ തീപ്പിടുത്തം
കൂത്തുപറമ്പ്:
കൂത്തുപറമ്പിനടുത്ത് പാലാപ്പറമ്പിൽ വൻ തീപ്പിടുത്തം. ഉച്ചയോടെയാണ് തീപ്പിടുത്തമുണ്ടായത്. വെയ്സ്റ്റ് തട്ടുന്ന സ്ഥലത്താണ് തീ പടർന്നത് എന്നതുകൊണ്ടുതന്നെ ആളിപ്പടരുകയായിരുന്നു. കൂത്ത്പറമ്പ്, തലശേരി പാനൂർ ഭാഗങ്ങളിൽ നിന്നെത്തിയ ഫയർ യൂണിറ്റുകൾ ഏറെ പണിപ്പെട്ട് തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. കനത്ത ചൂടിനെ തുടർന്ന് വെയിലേറ്റപ്പോൾ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾക്ക് തീപ്പടർന്നു പിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക സൂചന. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തീപ്പിടുത്തത്തെ തുടർന്നുണ്ടായ കനത്ത പുക ഗതാഗതത്തെയും ഏറെ നേരം ബാധിച്ചു.

ليست هناك تعليقات
إرسال تعليق