പഴയങ്ങാടിയില്‍ കാര്‍ ഇടിച്ച് 6 വയസ്സുകാരന്‍ മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു
പഴയങ്ങാടി:
പഴയങ്ങാടിയില്‍ കാര്‍ ഇടിച്ച് ആറു വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ വാഹനമോടിച്ച കോളേജ് വിദ്യാര്‍ത്ഥിക്കെതിരെ പൊലീസ് കേസെടുത്തു.
മാട്ടൂല്‍ സ്വദേശി 19 കാരനായ മുഹമ്മദലിയുടെ പേരിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വെള്ളിയാഴ്ച്ച വൈകീട്ട് 4.30 ത്തോടെയാണ് റോഡരികില്‍ കളിച്ച് കൊണ്ടിരിക്കുകയായിരുന്ന സഹോദരങ്ങള്‍ക്ക് നേരെ കാര്‍ പാഞ്ഞുകയറിയത്.
അപകടത്തില്‍ ശ്രീനാഥ് എന്ന ആറു വയസ്സുകാരന്‍ മരിക്കുകയും സഹോദരന്‍ ലോഗേഷിന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ليست هناك تعليقات
إرسال تعليق