ഓട്ടോറിക്ഷ മറിഞ്ഞ് 3 പേര്‍ക്ക് പരുക്ക്: സംഭവം ബക്കളത്ത്
തളിപ്പറമ്പ്:
ബക്കളത്ത് ഓട്ടോറിക്ഷ മറിഞ്ഞ് 3 പേര്‍ക്ക് പരുക്കേറ്റു. തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയെ അതിവേഗത്തില്‍ മറികടന്ന സ്വകാര്യ ബസ് ഉരസിയാണ് ഓട്ടോറിക്ഷ മറിഞ്ഞത്.
ഇന്നലെ വൈകുന്നേരം ആറ് മണിയോടെയായിരുന്നു അപകടം.
റോഡിന്റെ വശത്തെ താഴ്ച്ചയിലേക്ക് തലകീഴായി മറിഞ്ഞ ഓട്ടോയിലെ ഡ്രൈവര്‍ തളിപ്പറമ്പ് മന്നയിലെ അബ്ദുള്ള, യാത്രക്കാരായ ധനേഷ് (നെല്ലിപറമ്പ്) മൊയ്തീന്‍ (ചുഴലി) എന്നിവര്‍ക്കാണ് നിസ്സാര പരുക്കേറ്റത്.
ഇവര്‍ക്ക് തളിപ്പറമ്ബ് ലൂര്‍ദ് ആശുപത്രിയില്‍ നിന്നും പ്രാഥമികചികിത്സ നല്‍കി. അപകടത്തെ തുടര്‍ന്ന് നാട്ടുകാരും ബസുകാരുമായും ഏറെ നേരം വാക്കേറ്റമുണ്ടായി. തുടര്‍ന്ന് തളിപ്പറമ്പ് പൊലിസ് സ്ഥലത്തെത്തി ബസ് കസ്റ്റഡിയിലെടുത്തു.

ليست هناك تعليقات
إرسال تعليق