Header Ads

  • Breaking News

    മാടായി വടുകുന്ദ ശിവക്ഷേത്രോത്സവത്തിന് കൊടിയേറ്റി



    മാടായി:
    വടുകുന്ദ ശിവക്ഷേത്രോത്സവത്തിന് കൊടിയേറ്റി. തുടർന്ന് തിരുവാതിരകളി, നൃത്തനൃത്യങ്ങൾ എന്നിവ ഉണ്ടായി. 
    24-ന് വൈകീട്ട് 6.30ന് തിടമ്പുനൃത്തം, തായമ്പക, ഭജൻസന്ധ്യ. 25-ന് ഉച്ചയ്ക്ക് പ്രസാദ ഊട്ട്, നാലിന് വിളക്കുപൂജ, തിടമ്പുനൃത്തം, തായമ്പക എന്നിവ ഉണ്ടാകും.

     26-ന് വൈകീട്ട് 5.30-ന് ഓട്ടൻതുള്ളൽ, തിടമ്പുനൃത്തം, തായമ്പക. 27-ന് രാവിലെ ഉത്സവബലി, ഉച്ചയ്ക്ക് പ്രസാദ ഊട്ട്, വൈകീട്ട് ഭജന, രാത്രി നാടകം എന്നിവ ഉണ്ടാകും..

    28-ന് രാവിലെ എട്ടിന് ആറാട്ടെഴുന്നള്ളത്ത്, കൊടിയിറക്കലിനുശേഷം നടത്തുന്ന ഉച്ചപൂജയോടെ ഉത്സവം സമാപിക്കും

    ليست هناك تعليقات

    Post Top Ad

    Post Bottom Ad