വാഹനമിടിച്ച് ഡിവൈഡര്‍ തകര്‍ന്നു ; എരിപുരം
എരിപുരം :
ഉദ്ഘാടനം നിര്‍വഹിച്ച കെ.എസ്ടി.പി റോഡിലെ എരിപുരം പൊലീസ് സ്റ്റേഷന് സമീപമുള്ള സീബ്രാലൈനോട് ചേര്‍ന്നുള്ള ഡിവൈഡർ ടാങ്കര്‍ ലോറി കയറി തകർന്നു.
ഇന്ന് പുലര്‍ച്ചയോടെയാണ് അപകടം നടന്നത്..
സീബ്രാലൈനോട് ചേര്‍ന്നുള്ള ഇറക്കമുള്ള റോഡില്‍ അശാസ്ത്രീയമായ രീതിയില്‍ ഡിവൈഡര്‍ നിര്‍മ്മിച്ചതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു.
കൂടാതെ KSTP റോഡിനായി ഏറ്റെടുത്ത സ്ഥലം ചില ഉദ്യോഗസ്ഥന്‍മാരുടെയും ജനപ്രതിനിധിയുടെയും ഒത്താശയോടെ കൈയേറി ബഹുനില കെട്ടിടം നിര്‍മ്മിച്ചതും റോഡിന്റെ രൂപരേഖയില്‍ എരിപുരത്ത് മാറ്റം വരുത്തിയതും അടിക്കടി ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നു.


ليست هناك تعليقات
إرسال تعليق