കണ്ണൂരിലെ കെട്ടിടത്തിനു നേരെ ബോംബേറ്
വളപട്ടണം:
കണ്ണൂര്‍ അഴീക്കോട് ഗ്രാമപഞ്ചായത്ത് സാക്ഷരതാ തുടര്‍വിദ്യാകേന്ദ്രവും വായനശാലയും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു നേരെ ബോംബേറ്. പുലര്‍ച്ചെ 1.30 ഓടെയാണു സംഭവം. ബോംബേറില്‍ തുടര്‍വിദ്യാകേന്ദ്രത്തിന്റെ വാതില്‍ തകര്‍ന്നു. ഉഗ്രശബ്ദംകേട്ടു നാട്ടുകാര്‍ എത്തുമ്ബോഴേക്കും അക്രമിസംഘം രക്ഷപ്പെട്ടിരുന്നു. വളപട്ടണം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
കണ്ണൂരില്‍ നിന്നു ബോംബ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് അക്രമം നടത്തിയതെന്നു കരുതുന്നു. നേരത്തെ ഈ കെട്ടിടത്തില്‍ സിപിഎം നിയന്ത്രണത്തിലുള്ള വായനശാല പ്രവര്‍ത്തിച്ചിരുന്നു.

ليست هناك تعليقات
إرسال تعليق