‘ഗോ എയർ’ ഡൽഹിയിൽനിന്ന് കണ്ണൂരിലേക്ക് പ്രത്യേക സർവീസ് 29 വരെ
മട്ടന്നൂർ:
ഗോ എയർ നാലുദിവസം ഡൽഹിയിൽനിന്ന് കണ്ണൂരിലേക്ക് പ്രത്യേക സർവീസ് നടത്തും. 26 മുതൽ 29 വരേയാണ് സർവീസ്. ഉച്ചയ്ക്ക് 3.15ന് ഡൽഹിയിൽനിന്ന് പുറപ്പെടുന്ന വിമാനം വൈകീട്ട് ആറോടെ കണ്ണൂരിലെത്തും. ഡൽഹി വിമാനത്താവളത്തിൽനിന്ന് നാലു വിമാനങ്ങൾ കണ്ണൂരിലെത്തിക്കുന്നതിനാണ് പ്രത്യേക സർവീസുകൾ ഏർപ്പെടുത്തിയിട്ടുള്ളത്. കണ്ണൂരിൽനിന്ന് ഡൽഹിയിലേക്ക് സ്ഥിരം സർവീസുകൾ നടത്തുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് ഗോ എയർ പ്രതിനിധി അറിയിച്ചു.

ليست هناك تعليقات
إرسال تعليق