കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് നാലുപേർക്ക് പരിക്ക്
ഇരിട്ടി:
മാക്കൂട്ടം ചുരത്തില്‍ കുട്ടപ്പാലം വളവില്‍ കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു.4 പേര്‍ക്ക് പരിക്ക് .ബംഗലൂരുവില്‍ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്..
ബംഗലൂരുവില്‍ നിന്നും മാക്കൂട്ടം ചുരം വഴി കേരളത്തിലേക്ക് വന്ന കാര്‍ യാത്രികരാണ് സ്ഥിരം അപകടങ്ങള്‍ നടക്കാറുള്ള മാക്കൂട്ടം കുട്ടപ്പാലം വളവിലെ റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞ് അപകടത്തില്‍പ്പെട്ടത്.അപകടത്തില്‍ മലപ്പുറം മഞ്ചേരിയിലെ രാജേഷ് ഗോപിനാഥ്,ഭാര്യ രാജലക്ഷ്മി,പാലക്കാട് സ്വദേശി രതീഷ്,ഭാര്യ ഡാനിയ എന്നിവര്‍ക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതുവഴി പോയ മറ്റ് യാത്രക്കാരാണ് പരിക്കേറ്റവരെ ഇരിട്ടിയിലെ ആശുപത്രിയില്‍ എത്തിച്ചത്

ليست هناك تعليقات
إرسال تعليق