Header Ads

  • Breaking News

    ഒരാള്‍ക്ക് 4 മണിക്കൂര്‍ ചിലവിടാനുള്ള സൗകര്യവുമായി കണ്ണൂര്‍ വിമാനത്താവളത്തില്‍ സന്ദര്‍ശക ഗ്യാലറി തുറന്നു



    മട്ടന്നൂർ :
    കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ സന്ദർശക ഗാലറി തുറന്നു. എയർസൈഡ്, അറൈവൽ, ഡിപ്പാർച്ചർ എന്നിവിടങ്ങളിലായി 3 ഗാലറികളാണ് ഒരുക്കിയത്. 24 മണിക്കൂറും തുറന്നു പ്രവർത്തിക്കുന്ന ഗാലറിയിൽ ഒരാൾക്ക് 4 മണിക്കൂർ വരെ ചെലവിടാം. എയർസൈഡ് വ്യൂവേഴ്സ് ഗാലറിയിൽ എത്തിയാൽ, വിമാനം റൺവേയിൽനിന്നു പറന്ന് ഉയരുന്നതും ഇറങ്ങുന്നതും അടുത്തു കാണാം. ഡിപ്പാർച്ചർ, അറൈവൽ ‌എന്നിവിടങ്ങളിലെ ഗാലറിയിൽനിന്നു വിമാനത്താവളത്തിനുള്ളിലെ ചുമർചിത്രങ്ങൾ, പാസഞ്ചർ ചെക്കിങ്, സെക്യൂരിറ്റി ഹോൾഡ്, ഇമിഗ്രേഷൻ, കസ്റ്റംസ് ക്ലിയറൻസ് എന്നിവ കാണാം. പ്രവേശനം പാസ് മുഖേനയാണ്. സ്കൂൾ അധികൃതരുടെ സമ്മതപത്രവുമായി വരുന്ന വരുന്ന വിദ്യാർഥികൾക്കു പ്രവേശന ഫീസിൽ 50 ശതമാനം ഇളവു ലഭിക്കും. 5 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് പാസ് ആവശ്യമില്ലെന്നു ഫിനാൻസ് അസി. മാനേജർ കെ.ഷമീർ പറഞ്ഞു..പ്രവേശന നിരക്ക് എയർസൈഡ് വ്യൂവേഴ്സ് ഗാലറി   100 അറൈവൽ ‌വ്യൂവേഴ്സ് ഗാലറി  50 ഡിപ്പാർച്ചർ വ്യൂവേഴ്സ് ഗാലറി  50.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad