Header Ads

  • Breaking News

    +2 വിദ്യാര്‍ത്ഥിനിക്ക് പീഡനം വിനോദ് ,അർജുൻ എന്നിവർ അറസ്റ്റിൽ


    കണ്ണപുരം :

    ഫേസ്ബുക്ക് വഴി പരിചയപ്പെട്ട +2 വിദ്യാർത്ഥിനിയെ പീഡിപ്പിച്ച രണ്ടുപേരെ കണ്ണപുരം പൊലീസ് പോസ്കോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.

    വിദ്യാർത്ഥിനിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച കണ്ണൂർ വൻകുളത്തുവയൽ സ്വദേശിയും സീലിംഗ് തൊഴിലാളിയുമായ അർജുൻ (20),
    പെൺകുട്ടിയെ പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ച കണ്ണൂരിലെ കാർഡ് ഷോപ്പ് ജീവനക്കാരനായ കാസർകോട് മുളിയാർ കോട്ടൂർ സ്വദേശി ഏഴാച്ചേരി ഹൗസിൽ വിനോദ്‌( 22 )എന്നിവരെയാണ് രണ്ട് കേസുകളിലായി കണ്ണപുരം എസ് ഐ മഹേഷ് കെ നായർ അറസ്റ്റ് ചെയ്തത്.

    ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ കഴിഞ്ഞ മാസം ഇരുപതിന് ന് വൻകുളത്തുവയലിലെ വീട്ടിൽ കൊണ്ടുപോയി രണ്ടുതവണ പീഡിപ്പിച്ചുവെന്ന് പെൺകുട്ടിയുടെ പരാതിയിലാണ് അർജുനനെ അറസ്റ്റ് ചെയ്തത്. വിവാഹവാഗ്ദാനം നൽകി കഴിഞ്ഞ 3 മാസക്കാലമായി സിനിമ തീയേറ്ററുകളിലും പാർട്ടികളിലും മറ്റും കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്ന പരാതിയിലാണ് വിനോദിനെ അറസ്റ്റ് ചെയ്തത്.



    ليست هناك تعليقات

    Post Top Ad

    Post Bottom Ad