ഹര്‍ത്താല്‍; +1, +2 പരീക്ഷകൾ മാറ്റിവെച്ചു
തിരുവനന്തപുരം:
ചൊവ്വാഴ്ച നടത്താനിരുന്ന +1, +2 പരീക്ഷകൾ ഈമാസം 21 ലേക്ക് മാറ്റി.
തിരുവനന്തപുരം ജില്ലയിൽ ബി.ജെ.പി ഹർത്താലിന് ആഹ്വാനം ചെയ്ത സാഹചര്യത്തിലാണ് തീരുമാനം.
ചൊവ്വാഴ്ച സാധാരണ പോലെ ക്ലാസ് ഉണ്ടായിരിക്കുമെന്ന് ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് അറിയിച്ചു. അതേസമയം, കേരള സാങ്കേതിക സര്‍വകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചു.
എന്നാൽ കേരള സർവകലാശാല നിശ്ചയിച്ചിരുന്ന പരീക്ഷകൾക്ക് മാറ്റമില്ലെന്ന് അധികൃതർ അറിയിച്ചു.

ليست هناك تعليقات
إرسال تعليق