കരിങ്കൽക്കുഴി പട്ടാപ്പകൽ സ്ത്രീയെ വീട്ടിൽ കയറി വെട്ടിപരിക്കേൽപ്പിച്ചു
കമ്പിൽ :
കരിങ്കൽക്കുഴി കെ.സി പെട്രോൾ പമ്പ് ഉടമ മോഹനന്റെ ഭാര്യ ശുഭ (53 )നെ പട്ടാപ്പകൽ വീട്ടിൽ കയറി വെട്ടിപരിക്കേൽപ്പിച്ചത്.
തേങ്ങ പറിക്കാൻ വന്നയാളാണെന്നാണ് സൂചന. കുടിവെള്ളം ചോദിച്ച് പുറത്തിറങ്ങിയപ്പോഴാണ് വെട്ടി പരിക്കേൽപ്പിച്ചത്, കൊടുവാൾകൊണ്ട് തലയ്ക്കും പുറത്തും മാരകമായി വെട്ടേറ്റിട്ടുണ്ട്.
പ്രതി ഓട്ടോയിൽ കയറി രക്ഷപ്പെടുകയാണുണ്ടായത് മയ്യിൽ പോലീസ് ഉടൻ തന്നെ സംഭവ സ്ഥലത്തെത്തി ശുഭയെ കമ്പിൽ ആശുപത്രിയിൽ പ്രാധമീക ചികിത്സ നടത്തി കണ്ണൂർ കൊയിലി ആശുപത്രിയിലേക്ക് മാറ്റി.

ليست هناك تعليقات
إرسال تعليق