യാത്രക്കാരനെ കൊള്ളയടിച്ച യുവാവ് കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിൽ
കണ്ണൂർ:
കണ്ണൂർപഴയ ബസ് സ്റ്റാൻഡിൽ ബസിറങ്ങി പോകുന്ന ആളുടെ പേഴ്‌സ് ഭീഷണിപ്പെടുത്തി തട്ടിയെടുത്ത് 4000 രൂപയോളം കവർന്ന യുവാവിനെ ടൗൺ എസ്.ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തു. പറശ്ശിനി കുഴിച്ചാൽ കണ്ഠൻ ഹൗസിൽ ബാലകൃഷ്ണന്റെ മകൻ കെ. ബൈജു (34) ആണ് പിടിയിലായത്. മയ്യിൽ പാവന്നൂർ മൊട്ട നാരായണൻ കോഴിക്കോടുള്ള ഭാര്യ വീട്ടിൽ നിന്നും രാത്രി പത്തരയോടെ കണ്ണൂർ ബസ് സ്റ്റാൻഡിൽ ബസിറങ്ങി പോകുമ്പോൾ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി പേഴ്‌സ് പിടിച്ചുപറിക്കുകയും അതിലുള്ള തുക തട്ടി എടുക്കുകയായിരുന്നു. നാരായണന്റെ പരാതി ലഭിച്ച പോലീസ് ബുധനാഴ്ച രാവിലെ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും പിടികൂടുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ബസ് സ്റ്റാൻഡ് പരിസരങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഇയാൾക്ക് മുൻപു ടൗൺ പോലീസ് താക്കീത് നൽകി വിട്ടയച്ചിരുന്നു

ليست هناك تعليقات
إرسال تعليق