തളിപ്പറമ്പിൽ ബസിടിച്ച് അജ്ഞാത യുവാവിന് ഗുരുതരപരിക്ക്.
തളിപ്പറമ്പ് ബസ്റ്റാന്റിന് മുന്നില്‍ ദേശീയ പാതയിലാണ് അപകടം.
ഇന്നലെ രാത്രി ഒമ്പതരയോടെ പയ്യന്നൂരിലേക്ക് പോവുകയായിരുന്ന എ.ജി ബസിടിച്ചാണ് ആൾക്ക് പരിക്കേറ്റത് .ഇയാളുടെ പക്കൽ നിന്നും കൂട്ടുപുഴ – ഇരിട്ടി ബസ്സ് ടിക്കറ്റ് ലഭിച്ചിട്ടുണ്ട്.
ബസിന്റ മുന്‍വശത്തെ ചില്ല് തകര്‍ന്ന് കഴുത്ത് മുറിഞ്ഞ നിലയില്‍ ലൂര്‍ദ്ദ് ആശുപത്രിയിലെത്തിച്ച ഇയാളെ സ്ഥിതി അതീവ ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയാവുന്ന ആളുകൾ പരിയാരം മെഡിക്കൽ കോളേജുമായോ തളിപ്പറമ്പ് പോലീസ് സ്റ്റേഷനുമായോ ബന്ധപ്പെടുക

ليست هناك تعليقات
إرسال تعليق