Header Ads

  • Breaking News

    വാഹന മോഷ്ടാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്;പിടിയിലായത് കേരളത്തിലങ്ങോളമിങ്ങോളം വാഹന മോഷണ കേസില്‍ പ്രതികളായവര്‍

    തലശ്ശേരി:
    കേരളത്തിലങ്ങോളമിങ്ങോളം വാഹന മോഷണ കേസില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവുള്‍പ്പെടെ രണ്ടു പേര്‍ വാഹന പരിശോധനക്കിടയില്‍ പോലീസിന്റെ പിടിയിലായി. വീരപ്പന്‍ സലീം എന്ന കോഴിക്കോട് കക്കാട്ട് പറമ്പ് വീട്ടിലെ അബ്ദുല്‍ സലാം(33), കൂട്ടു പ്രതി തമിഴ്‌നാട് തിരുനെല്‍വേലി ചെട്ടിക്കുളത്തെ രാജന്‍(41) എന്നിവരെയാണ് ന്യൂമാഹി എസ് ഐ വാഹന പരിശോധനക്കിടെ പിടികൂടിയത്. ഇന്നോവ കാറില്‍ വരികയായിരുന്ന പ്രതികള്‍ പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയപ്പോള്‍ പോലീസ് പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രതികള്‍ സഞ്ചരിച്ച കാറില്‍ നിന്ന് നിരവധി വാഹനങ്ങളുടെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍കൂട്ടം, ആക്‌സോ ബ്ലെയ്ഡ്, ചുറ്റിക, ഉള്‍പ്പെടെ മോഷണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ കണ്ടെത്തി.
    വീരപ്പന്‍ സലീമിന്റെ പേരില്‍ കേരളത്തിലെ മിക്ക പേലീസ് സ്റ്റേഷനുകളിലും വാഹന മോഷണ കേസുകള്‍ നിലവിലുണ്ട.് 2006 ല്‍ തലശ്ശേരി പോലീസും ഇയാള്‍ക്കെതിരെ വാഹന മോഷണത്തിന് കേസെടുത്തിട്ടുണ്ട്. പാലക്കാട് നടന്ന വാഹന മോഷണ കേസില്‍ അടുത്തിടെയാണ് സലീം പുറത്തിറങ്ങിയത്. രാജന്‍ മയക്ക് മരുന്ന് വില്‍പ്പന നടത്തിയ കേസിലെ പ്രതിയാണ്. ഇന്നോവ കാര്‍ വാടകക്കെടുത്ത് ലോറിയുള്‍പ്പെടെയുള്ള വലിയ വാഹനം മോഷ്ടിക്കാനുള്ള പദ്ധതിക്കിടെയാണ് പ്രതികള്‍ വലയിലായതെന്ന് പോലീസ് പറഞ്ഞു. തലശ്ശേരി സി ഐ എം പി ആസാദ്, എസ് ഐ അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ തലശ്ശേരി പോലീസ് സ്റ്റേഷനില്‍ പ്രതികളെ കൊണ്ട് വന്ന് കൂടുതല്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് മജിസ്‌ട്രേട്ടിന്റെ വസതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. പ്രതികള്‍ സഞ്ചരിച്ച കെ എല്‍ 10 എ എന്‍ 2819 ഇന്നോവ കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇതും കവര്‍ച്ച നടത്തിയതാണോ എന്നും പോലീസ് പരിശോധിച്ച് വരികയുമാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad