കണ്ണൂർ നഗരത്തിൽ പട്ടാപകൽ പോക്കറ്റിടിച്ചയാൾ അറസ്റ്റിൽ
കണ്ണൂർ:
നഗരത്തിൽ ബസ്സിറങ്ങി നടന്ന് പോകുകയായിരുന്നയാളിന്റെ പോക്കറ്റടിച്ച കുപ്രസിദ്ധ പോക്കറ്റടിക്കാരൻ അറസ്റ്റിൽ. ഇരിക്കൂർ സ്വദേശി വി.വി ഇസ്മയിൽ (49) നെയാണ് അര മണിക്കുറിനുള്ളിൽ ടൗൺ എസ്.ഐ ശ്രീജിത്ത് കൊടെരി അറസ്റ്റ് ചെയ്തത്.
കണ്ണപുരം സ്വദേശി മുഹമ്മദ് എന്നയാൾ രാവിലെ 8.10 ഓടെ കാൽടെക്സിൽ ബസ്സിറങ്ങി നടന്ന് പോകുന്നതിനിടെ മാന്യമായി വസ്ത്രം ധരിച്ച ഒരാൾ എത്തി കുശലം പറയുകയും പെട്ടെന്ന് ഷർട്ടിന്റെ പോക്കറ്റിൽ നിന്നും 1710 രൂപയുമെടുത്ത് ഓടി രക്ഷപ്പെടുകയുമായിരുന്നു.
വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ എസ്.ഐയും സംഘവും ഇയാൾ ഓടിരക്ഷപ്പെട്ട വഴി മനസ്സിലാക്കുകയും 8.45 ഓടെ താവക്കര വച്ച് പിടികൂടുകയുമായിരുന്നു.ഇയാൾ നിന്നും അപഹരിച്ച പണം കണ്ടെത്തി.
മാന്യമായി വസ്ത്രം ധരിച്ച് ആളുകളുമായി ചങ്ങാത്തം കൂടി പോക്കറ്റടിക്കുന്ന ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ ഉണ്ട്.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ليست هناك تعليقات
إرسال تعليق