പയ്യന്നൂരില്‍ വീടുകള്‍ ലക്ഷ്യം വച്ച് മോഷണ ശ്രമം; മൂന്നംഗ സംഘത്തെ നാട്ടുകാർ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു
പയ്യന്നൂര്‍:
പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമിപത്തെ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ രാത്രിയില്‍ കവര്‍ച്ചക്കെത്തിയ മൂന്നംഗ ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടുകാര്‍ കൈകാര്യം ചെയ്ത് പോലീസിലേല്‍പ്പിച്ചു. രാജസ്ഥാന്‍ സ്വദേശികളായ ഗോര്‍ഡന്‍(26),റാംനിവാസ്(26), മംഗല്‍റാം(40) മൂന്ന് പേര്‍ക്കാണ് സംഭവത്തില്‍ മര്‍ദ്ദനമേറ്റത്. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.റെയില്‍വേ സ്റ്റേഷന് സമീപത്തെ റോഡരികില്‍നിന്നും കുറച്ചകലെയുള്ള വീട്ടിലാണ് മൂവര്‍ സംഘമെത്തി വാതിലില്‍ മുട്ടിവിളിച്ചത്.ഭയചകിതരായ സ്ത്രീകള്‍ ബഹളം വെക്കുകയും ഉടന്‍ അയല്‍വാസികള്‍ക്ക് വിവരം നല്‍കുകയുമായിരുന്നു.

ليست هناك تعليقات
إرسال تعليق