Header Ads

  • Breaking News

    എസ്.എൻ. കോളേജ് ചാമ്പ്യന്മാർ


    കണ്ണൂർ:
     കണ്ണൂർ സർവകലാശാല ഇന്റർ കോളീജിയറ്റ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ കണ്ണൂർ എസ്.എൻ. കോളേജ് ജേതാക്കളായി. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പയ്യന്നൂർ കോളേജിനെയാണ് പരാജയപ്പെടുത്തിയത്. കോ ഓപ്പറേറ്റീവ് ആർട്‌സ് ആൻഡ് സയൻസ് കോളേജാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. പയ്യന്നൂർ കോളേജ് രണ്ടാംസ്ഥാനവും സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ മൂന്നാം സ്ഥാനവും നേടി. ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് പ്രഭാവതി സമ്മാനദാനം നിർവഹിച്ചു.

    സർവകലാശാല സിൻഡിക്കേറ്റംഗം വി.എ.വിത്സൺ അധ്യക്ഷതവഹിച്ചു.
    കോളേജ് പ്രിൻസിപ്പൽ പ്രൊഫ. സി.ചന്ദ്രൻ, സിൻഡിക്കേറ്റംഗം ഡോ. കെ.അജയകുമാർ, എൻ.കലേഷ്, ഐ.വി.ശിവരാമൻ, രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad