Header Ads

  • Breaking News

    പഴയങ്ങാടി പുഴ: ആധുനിക ബോട്ട് ടെർമിനൽ ഒന്നാംഘട്ടം പൂർത്തിയായി

    സംസഥാന സർക്കാർ മലബാർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി 3കോടി രൂപ ചെലവിൽ പഴയങ്ങാടി – പുഴയിൽ നിർമിക്കുന്ന ആധുനിക ബോട്ട് ടെർമിനലിന്റെ ഒന്നാംഘട്ട പ്രവൃത്തി പൂർത്തിയായി. ഉത്തര കേരളത്തിലെ വിനോദ സഞ്ചാര വികസനത്തിന് വൻ കുതിപ്പേകുന്ന പദ്ധതിയുടെ നിർമാണം ദ്രുത ഗതിയിലാണ് നടന്നുവരുന്നത്. പഴയങ്ങാടി പുഴയിലൂടെയുളള ബോട്ട് ഗതാഗതം സുഗമമാക്കുന്ന ബോട്ട് ടെർമിനലിന്റെ പ്രവൃത്തി പൂർത്തിയാകുന്നതോടെ ടൂറിസം രംഗത്ത് ഏറെ ഗുണകരമാകും...

    100 മീറ്റർ നീളത്തിൽ നിർമിക്കുന്ന ബോട്ട് ജെട്ടി 40 മീറ്റർ നടപ്പാത 60 മീറ്ററിൽ നാല് ബോട്ടുകൾ അടുപ്പിക്കാനുള്ള സൗകര്യവുമുണ്ടാകും. സോളർ ലൈറ്റുകൾ, ഇരിപ്പിടങ്ങൾ എന്നിവ ഒരുക്കും. സഞ്ചാരികൾക്ക് പുഴയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനും പുഴയിൽ ബോട്ടിങ് നടത്തുന്നതിനും പദ്ധതി പൂർത്തിയാകുന്നതോടെ കൂടുതൽ സൗകര്യമാകും. ഡിസംബർ മാസത്തോടെ പദ്ധതി പൂർത്തിയാകുമെന്ന് അധികൃതർ പറഞ്ഞു...

    ليست هناك تعليقات

    Post Top Ad

    Post Bottom Ad