തലശ്ശേരി സ്വദേശി ലോക സമാധാന സമ്മേളനത്തിൽ
ബാങ്കോക്കിലെ ലോക സമാധാന സമ്മേളനത്തിൽ പങ്കെടുക്കാൻ കണ്ണൂർ സ്വദേശി ഫർഹാൻ അൻവർ.
ജനുവരിയിൽ ബാങ്കോക്കിൽ ഏഷ്യ വേൾഡ് മോഡൽ യുണൈറ്റഡ് നേഷൻസ് (A.W.M.U.N) സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥി സമ്മേളനത്തിലാണ് ഡൽഹി ജാമിയ മില്ലിയ്യ യൂണിവേഴ്സിറ്റി യിൽ ബിരുദാനന്തര ബിരുദം നിർവഹിക്കുന്ന ഫർഹാൻ പങ്കെടുക്കുക.
മലപ്പുറം മിനി ഊട്ടി ജാമിഅഃ അൽ ഹിന്ദ് അൽ ഇസ്ലാമിയ്യ യിൽ ബിരുദ പഠനം പൂർത്തിയാക്കിയ ഫർഹാൻ തലശ്ശേരി ചിറക്കകര സ്വദേശികളായ അൻവർ, ആരിഫ ദമ്പതികളുടെ മകനാണ്.

ليست هناك تعليقات
إرسال تعليق